tik tok banned in india



ഇന്ത്യയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ടിക്ക് ടോക്ക് ആപ്പ് നീക്കി

--------------------------------------------------------------------------------------------------------------------------
              

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി സ്റ്റേചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. അശ്ലീലം പ്രചരിപ്പിക്കുന്നു, ആപ്പ് ഉപയോഗിക്കുന്ന കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം.

 ഹൈലൈറ്റ്സ്

  • യുവതീ-യുവാക്കൾക്കിടയിൽ വൈറലായിരുന്നു ടിക് ടോക്ക്
  • ചൊവ്വാഴ്ച വൈകിട്ടു മുതലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ടിക് ടോക്ക് അപ്രത്യക്ഷമായത്
  • മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നിരോധനം


ന്യൂഡൽഹി: യുവതീ-യുവാക്കൾക്കിടയിൽ വൈറലായ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും നീക്കി. ഇതോടെ ഇനി ടിക്ക് ടോക്ക് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനാവില്ല. ടിക്ക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ടിക് ടോക്ക് നീക്കം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടുമുതലാണ് ടിക് ടോക്ക് പ്ലേ സ്റ്റോറിൽനിന്നും അപ്രത്യക്ഷമായത്. 

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി സ്റ്റേചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. അശ്ലീലം പ്രചരിപ്പിക്കുന്നു, ആപ്പ് ഉപയോഗിക്കുന്ന കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്ക് നിരോധിച്ചത്. ഇതുസംബന്ധിച്ച് ഗൂഗിളിനും ആപ്പിളിനും കേന്ദ്രസർക്കാർ കത്ത് നൽകിയിരുന്നു. 


മറ്റൊരു കമ്പനിയുടെ ആപ്പിനെക്കുറിച്ച് പറയാനില്ലെന്നും പ്രാദേശിക നിയമങ്ങൾക്കനുസരിച്ച് തങ്ങൾ പ്രവർത്തിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി


--------------------------------------------------------------------------------------------------------------------------

Comments